രാജ്കോട്ട്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് ശുഭവാര്‍ത്ത. മുന്‍നിര പേസര്‍ ജെയിംസ് ആന്‍ഡേഴ്സൺ അടുത്തയാഴ്ച ആദ്യം ഇംഗ്ലീഷ് ടീമിനൊപ്പം ചേരും. നവംബര്‍ 17ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ആന്‍ഡേഴ്സൺ കളിക്കാന്‍ സാധ്യത ഉണ്ട്.
തോളിനേറ്റ പരിക്ക് കാരണം ആന്‍ഡേഴ്സണെ നേരത്തെ ഇംഗ്ലീഷ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.119 ടെസ്റ്റിൽ 463 ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ആന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍.
അതേസമയം, മുംബൈയിലെ പരിശീലനം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ടീം ഞായറാഴ്ച രാജ്കോട്ടിലേക്ക് പോകും. ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
