ഐഎസ്എൽ ജംഷഡ്പുര്‍ എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെന്നൈയിൻ എഫ് സി ഐഎസ്എല്ലിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പെനാൽറ്റിയിലൂടെ ജെജെ ലാൽപെഖുലയാണ് ചെന്നൈയിൻ എഫ് സിയുടെ ഗോള്‍ നേടിയത്. നേരത്തെ ജംഷഡ്പുര്‍ താരം ഹെഹ്താബ് ഹുസൈൻ പെനാൽറ്റി ബോക്‌സിനുള്ളിൽവെച്ച് ഹാന്‍ഡ് ബോള്‍ ആയതോടെയാണ് ചെന്നൈയിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. തൊട്ടുപിന്നാൽ ജംഷഡ്പുരിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കെര്‍വൻസ് ബെൽഫോര്‍ട്ട് അവസരം നഷ്‌ടപ്പെടുത്തി. എട്ടു കളികളിൽ 16 പോയിന്റുമായാണ് ചെന്നൈയിൻ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതേസമയം ഏഴു മൽസരങ്ങളിൽ ഒമ്പത് പോയിന്റുമായി ജംഷഡ്പുര്‍ എഫ് സി ഏഴാം സ്ഥാനത്താണ്.