ബൂം ബൂം ബൂംമ്ര; സ്റ്റാര്‍ക്കിനെയും കമിന്‍സിനെയും മറികടന്ന് ബൂംമ്രയുടെ അതിവേഗ പന്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Dec 2018, 8:29 PM IST
Jasprit Bumrah bowls his Fastest Ball in career
Highlights

ഓസ്ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യയുടെ ജസ്പ്രീത് ബൂംമ്ര. അതിവേഗക്കാരായ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനും പോലും കഴിയാത്ത വേഗതയില്‍ പന്തെറിഞ്ഞാണ് രണ്ടാം ദിനം ബൂംമ്ര ശ്രദ്ധേയനായത്.

 

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യയുടെ ജസ്പ്രീത് ബൂംമ്ര. അതിവേഗക്കാരായ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനും പോലും കഴിയാത്ത വേഗതയില്‍ പന്തെറിഞ്ഞാണ് രണ്ടാം ദിനം ബൂംമ്ര ശ്രദ്ധേയനായത്.

രണ്ടാം ദിനത്തിലെ തന്റെ ആദ്യ സ്പെല്ലിലാണ് ബൂംമ്ര 153 കിലോമീറ്റര്‍ വേഗതയിലുള്ള പന്തെറിഞ്ഞത്. രണ്ടാം ദിനം ആകെ 20 ഓവര്‍ എറിഞ്ഞ ബൂംമ്ര ഒമ്പത് മെയ്ഡന്‍ അടക്കം 34 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോംബിന്റെയും പാറ്റ് കമിന്‍സിന്റെയും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

147 കിലോ മീറ്റര്‍ വേഗതയിലെറിഞ്ഞതാണ് ബൂംമ്ര ഇതിന് മുമ്പ് എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്. 139 കിലോ മീറ്റര്‍ ആണ് ബൂംമ്രയുടെ ശരാശരി വേഗത.

loader