ജേജേ കൊച്ചിക്കൊപ്പം, ; ക്രിക്കറ്റ് തിരുവനന്തപുരത്ത് കളിക്കട്ടെ

First Published 22, Mar 2018, 1:12 PM IST
jeje on kaloor stadium
Highlights
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഫുട്‌ബോള്‍ വേദികളിലൊന്നാണ് കൊച്ചിയിലേതെന്ന് ചെന്നൈയിന്‍ എഫ്‌സി സ്‌ട്രൈക്കര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.  

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ കളിക്കണമെന്ന തീരുമാനത്തിന് ഓദ്യോഗിക സ്ഥിരീകരണം വരാനിരിക്കെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് പിന്തുണയുമായി ജേജേ ലാല്‍പെഖല്വ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഫുട്‌ബോള്‍ വേദികളിലൊന്നാണ് കൊച്ചിയിലേതെന്ന് ചെന്നൈയിന്‍ എഫ്‌സി സ്‌ട്രൈക്കര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.  

കൊച്ചിയില്‍ ഒരുപാട് തവണ കളിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി മാറ്റി പണിത ശേഷം മൈതാനം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു. ഒരു കായികതാരമെന്ന നിലയില്‍ ദേശീയ ക്രിക്കറ്റ് ടീമിനോട് ആദരവുണ്ട്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുക്കുന്നു. ഇന്ത്യന്‍ മുന്നേറ്റക്കാരന്‍ ട്വീറ്റില്‍ പറയുന്നു.

മത്സരം കൊച്ചിയില്‍ നിന്ന് കാര്യവട്ടത്തേക്ക് മാറ്റാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ.
 

loader