2022 വരെയാണ് ജോക്കിം ലോയ്ക്ക് ജർമൻ ടീമുമായി കരാറുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ ഫേഫറിറ്റുകളായെത്തിയ ലോയുടെ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു

ബെര്‍ലിന്‍: ജർമനിയുടെ പരിശീലക സ്ഥാനത്ത് നിന്ന് ജോക്വിം ലോ പടിയിറങ്ങുന്നതായി സൂചന. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയൽ മാഡ്രിഡിന്‍റെ പരിശീലകനാക സ്ഥാനം ലോ ഏറ്റെടുത്തേക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ലോയെ പരിശീലകനാക്കുന്നത് സംബന്ധിച്ച് റയൽ പ്രസിഡന്റ് ഫ്ലോറന്‍റീന പെരസുമായി സംസാരിച്ചെന്ന് മുൻ പരിശീലകൻ ബെർണാ‍ഡ് ഷസ്റ്റർ വ്യക്തമാക്കി.

ജ്യൂലൻ ലോപ്പെറ്റഗിയെ പുറത്താക്കിയതിന് ശേഷം മറ്റൊരു സ്ഥിരം പരിശീലകനായുള്ള അന്വേഷണത്തിലാണ് റയൽ മാഡ്രിഡ്. നിലവിൽ സാന്‍റിയാഗോ സൊളാരിയാണ് റയൽ കോച്ച്. റയൽ മാനേജ്മെന്‍റും ജോക്വിം ലോയും ഔദ്യോഗികമായി ട്രാൻസ്ഫർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 2022 വരെയാണ് ജോക്കിം ലോയ്ക്ക് ജർമൻ ടീമുമായി കരാറുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ ഫേഫറിറ്റുകളായെത്തിയ ലോയുടെ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.