ഓസീസ് പേസര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തനിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്ന് ഹേസ്റ്റിംഗ്സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

മെല്‍ബണ്‍:ഓസീസ് പേസര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തനിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്ന് ഹേസ്റ്റിംഗ്സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടെന്നും ഇത് മാരകമായേക്കാമെന്നും ഹേസ്റ്റിംഗ്‌സ് നേരത്തെ പറഞ്ഞിരുന്നു. വിശദമായ പരിശോധനകള്‍ക്ക് വിധേയനായെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ലെന്നും ഹേസ്റ്റിംഗ്‌സ് വ്യക്തമാക്കിയിരുന്നു.

ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 33കാരനായ ഹേസ്റ്റിംഗ്സ് അടുത്തിടെ ഏകദിനങ്ങളില്‍ നിന്നും ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനായി കളിക്കാന്‍ ഹേസ്റ്റിംഗ്സ് കരാറൊപ്പിട്ടിരുന്നെങ്കിലും ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു.

Also Read:ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് പേസര്‍