മോസ്‌കോ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവി നഷ്ടമായ ഹോസെ മൗറീഞ്ഞോ പുതിയ റോളിലേക്ക്. റഷ്യന്‍ ടെലിവിഷനില്‍ ഫുട്ബോള്‍ വിദഗ്ധന്‍റെ റോളില്‍ മൗറീഞ്ഞോയെ ഇനി കാണാം. യുവേഫ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളുടെ സംപ്രേഷണത്തിനിടയിലാകും മൗറീഞ്ഞോ വിലയിരുത്തലുമായി എത്തുക.

അടുത്ത മാസം ഏഴിന് ഷോ തുടങ്ങും. ജൂൺ ഒന്നിലെ ഫൈനല്‍ വരെ മൗറീഞ്ഞോ തുടരുമെന്നും റഷ്യന്‍ ചാനല്‍ അറിയിച്ചു. യുണൈറ്റഡ് പരിശീലകനായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനിടയിലും മൗറീഞ്ഞോ ടെലിവിഷനിൽ കളി വിലയിരുത്താന്‍ എത്തിയിരുന്നു.