ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ അട്ടിമറി. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഫെനർബാഷെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. രണ്ടാം മിനുട്ടിൽ മൂസ സോയും 59-ാം മിനുട്ടിൽ ജെറമൈൻ ലെൻസുമാണ് ഫെനർബാഷെയ്ക്കായി ഗോളുകൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്യാപ്റ്റൻ വെയ്ൻ റൂണി ഒരു ഗോൾ മടക്കി. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ഗ്രൂപ്പ് എയിൽ യുണൈറ്റഡ് മൂന്നാം സ്ഥാനത്തായി. തോല്‍വിക്ക് പിന്നാലെ കളിക്കാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറിഞ്ഞോ രംഗത്തെത്തി.

മാനസികമായും ശാരീരികയും ഓരു തയ്യാറെടുപ്പുമില്ലാതെയാണ് താരങ്ങള്‍ കളത്തിലിറങ്ങിയതെന്ന് മൗറിഞ്ഞോ കുറ്റപ്പെടുത്തി. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്.എന്നാല്‍ ജയത്തിനായി ശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും മാഞ്ചസ്റ്റര്‍ പരിശീലകന്‍ പറഞ്ഞു. ഫെനര്‍ ബാഷേ നന്നായി കളിച്ചെന്നും അദ്ദേഹം കൂട്ടിചേചര്‍ത്തു.