റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ് അർജന്‍റിന ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു
ലിയോണൽ മെസ്സിയെ അമിതമായി ആശ്രയിക്കുന്നതാണ് അർജന്‍റീനൻ ഫുട്ബോൾ ടീം നേരിടുന്ന തിരിച്ചടിയെന്ന് മുൻതാരം യുവാൻ സെബാസ്റ്റ്യൻ വെറോൺ. മെസ്സിയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും ടോട്ടനത്തിന്‍ഫെ മൗറീസിയോ പൊച്ചെറ്റീനോയെ അർജന്‍റീനയുടെ പുതിയ കോച്ചായി നിയമിക്കണമെന്നും വെറോൺ പറഞ്ഞു.
റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ് അർജന്‍റിന ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. തൊട്ടുപിന്നാലെ കോച്ച് ജോർജ് സാംപോളിയെ പുറത്താക്കുകയും ചെയ്തു. സെപ്റ്റംബറിൽ കൊളംബിയ, ഗ്വാട്ടിമാല എന്നിവർക്കെതിരെയാണ് ഇനി അർജന്‍റീനയുടെ മത്സരങ്ങൾ
