എന്റെ കീഴില്‍ ലാ ലിഗ സീസണ്‍ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്ന് മുന്‍ പരിശീലകന്‍ ഹുലന്‍ ലോപെറ്റെഗ്വി. പിന്നീട് വന്ന മൂന്ന് മോശം ആഴ്ചകളാണ് എന്റെ ജോലി തെറിപ്പിച്ചതെന്നും മുന്‍ സ്പാനിഷ് കോച്ചുകൂടിയായ ലോപെറ്റെഗ്വി വ്യക്തമാക്കി.
മാഡ്രിഡ്: എന്റെ കീഴില്‍ ലാ ലിഗ സീസണ്‍ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്ന് മുന്‍ പരിശീലകന്‍ ഹുലന്‍ ലോപെറ്റെഗ്വി. പിന്നീട് വന്ന മൂന്ന് മോശം ആഴ്ചകളാണ് എന്റെ ജോലി തെറിപ്പിച്ചതെന്നും മുന്‍ സ്പാനിഷ് കോച്ചുകൂടിയായ ലോപെറ്റെഗ്വി വ്യക്തമാക്കി.
എന്നാല്‍ ലോപെറ്റെഗ്വി ഉന്നയിച്ച പ്രധാന പ്രശ്‌നം മറ്റൊന്നായിരുന്നു. റയലില്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ലെന്നാണ് ലോപെറ്റെഗ്വിയുടെ ആരോപണം. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളൊറന്റീനോ പെരസ് തനിക്ക് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സമയം തന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദാന്‍ റയല്‍ മാഡ്രിഡ് വിട്ട ഒഴിവിലേക്കാണ് സ്‌പെയിന്‍ പരിശീലകനായിരുന്ന ലോപെറ്റെഗിയെ ലോകകപ്പ് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പുതിയ പരിശീലകനായി റയല്‍ മാഡ്രിഡ് നിയമിച്ചത്.
