47 വയസുള്ള ലാംഗര്‍ ഓസീസിനായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ലാംഗറെ ഓസീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയോഗിച്ചു. നാല് വര്‍ഷത്തെ കരാറാണ് ലാംഗര്‍ക്ക് നല്‍കിയിരിക്കുന്നത്. 47 വയസുള്ള ലാംഗര്‍ ഓസീസിനായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഡാരന്‍ ലെഹ്മാന്‍ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് ലാംഗറെ നിയോഗിച്ചത്. ഈമാസം 22ന് മുന്‍ ഓപ്പണര്‍ ചുമതലയേറ്റെടുക്കും. ആഷസ് പരമ്പര, ലോകകപ്പ് ക്രിക്കറ്റ്, ഐസിസി ലോക ട്വന്റി20 എന്നിങ്ങനെ വലിയ ഷെഡ്യൂളാണ് ലാംഗര്‍ക്ക് മുന്നിലുള്ളത്. മുന്‍പ് മൂന്ന് വര്‍ഷം ഓസീസ് ക്രിക്കറ്റിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ലാംഗര്‍. മാത്രമല്ല, 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ട്വന്റി20 പരമ്പരയിലും ലാംഗറായിരുന്നു പ്രധാന പരിശീലകന്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരീശീലകനാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. എന്റെ ക്രിക്കറ്റ് കരിയറില്‍ എന്നെ പിന്തുണച്ച രാജ്യത്തിന്റെ പരിശീലകനാകാന്‍ സാധിച്ചിരിക്കുന്നു. ഇതില്‍ കൂടുതല്‍ സന്തോഷം എന്ത് വേണം..? സ്ഥാനമേറ്റെടുത്തു ശേഷം ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു...

ഇതില്‍ കൂടുതല്‍ സന്തോഷം എന്ത് വേണം..?