ജയം യുവന്‍റസ് ആഘോഷിച്ചത് ഇടിക്കൂട്ടിലെ രാജാവ് ഫ്ലോയിഡ് മെയ്‌വെതറിനൊപ്പം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ മെയ്‌വെതറിനൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്...
ദമാം: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ജയം യുവന്‍റസ് ആഘോഷിച്ചത് ഇടിക്കൂട്ടിലെ രാജാവ് ഫ്ലോയിഡ് മെയ്‌വെതറിനൊപ്പം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ മെയ്‌വെതറിനൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് യുവന്‍റസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യനൊപ്പം ചാമ്പ്യന്‍സ് വിജയമാഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
പരമ്പരാഗത വൈരികളായ എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. 61-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. സീസണില്‍ യുവന്‍റസ് നേടുന്ന ആദ്യ കിരീടമാണിത്. റയല്‍ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം യുവന്‍റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ടീമിനൊപ്പം നേടുന്ന ആദ്യ കിരീടം കൂടിയാണിത്.
