ദില്ലി: ബാഡ്മിന്‍റൺ താരം ജ്വാലാ ഗുട്ടയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം. ജ്വാലാ ഗുട്ടയുടെ അമ്മ ചൈനയിൽ ജനിച്ചെന്ന പേരിലാണ് ഒരു വിഭാഗം ആളുകള്‍ താരത്തെ കടന്നാക്രമിച്ചത്. മോദിയെ ജ്വാല എതിര്‍ക്കുന്നത് അമ്മ ചൈനക്കാരിയായത് കൊണ്ടാണെന്നു, ചൈനക്കായി കളിക്കാന്‍ കഴിയാത്തതിൽ നിരാശയുണ്ടോയെന്നും ചിലര്‍ പരിഹസിച്ചു. 

എന്നാല്‍ നന്നായി ആലോചിച്ച് വേണം തന്നോട് സംസാരിക്കാനെന്നും ഇന്ത്യക്കാരിയായതിനാല്‍ അഭിമാനിക്കുന്നുവെന്നും 
ജ്വാല തിരിച്ചടിച്ചു. ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെ തീവ്ര ഇസ്ലാമിക നിലപാടുകാരായ ചിലര്‍ അടുത്തയിടെ സോഷ്യൽ മീഡിയയിൽ വിമര്‍ശിച്ചിരുന്നു.