ഗ്ലാസ്കോ: ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ കിഡംബി ശ്രീകാന്തിന് വിജയത്തുടക്കം. ശ്രീകാന്ത് ആദ്യ മത്സരത്തില്‍ റഷ്യയുടെ സെര്‍ജി സിറാന്റിനെ തോല്‍പിച്ചു. സ്കോര്‍ 21-13, 21-12. 29 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ അനായാസമാണ് ശ്രീകാന്ത് ജയിച്ചത്.
ശ്രീകാന്ത് അടക്കം 21 ഇന്ത്യന്‍ താരങ്ങളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. വനിതാ സിംഗിള്‍സില്‍ നാലാം സീഡായ സിന്ധുവിനും പന്ത്രണ്ടാം സീഡായ സൈന നെഹ് വാളിനും ആദ്യ ദിനം ബൈ കിട്ടി. അടുത്ത ഞായറാഴ്ചയാണ് ഫൈനല്‍.
പുരുഷ, വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയ്‌ക്ക് ഒന്നിലധികം ടീമുകളുണ്ട്. റിഥുപര്‍ണ ദാസും തന്‍വി ലാഡും വനിതാ സിംഗിള്‍സില്‍ മല്‍സരിക്കും. ആദ്യ ലോക ചാംപ്യന്‍ഷിപ്പിനെത്തിയ സമീര്‍ വര്‍മയുടെ എതിരാളി സ്‌പെയിനിന്റെ പാബ്ലോ അബിയാന. സിന്ധുവിന്റെ ആദ്യ മല്‍സരം നാളെയാണ്.
