സാവോപോള: അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി പുറത്തായപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് ഇടം നല്‍കി കക്കയുടെ സ്വപ്‌ന ടീം. മുന്നേറ്റനിരയില്‍ ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്ഥാനം. അഞ്ച് ബ്രസീല്‍ താരങ്ങള്‍ക്ക് കക്കയുടെ ടീമില്‍ ഇടം കണ്ടെത്താനായി.
ബ്രസീലിയന്‍ ഇതിഹാസം ദിദിയാണ് ടീമിന്‍റെ ഗോള്‍വലയ്ക്ക് മുന്നില്‍. സ്‌പാനിഷ് താരം അന്ദ്രെ ഇനിയസ്റ്റ, ഫ്രഞ്ച് താരം സിനദീന്‍ സിദാന്‍ ഇറ്റാലിയന്‍ താരം ആന്ദ്രെ പിര്‍ലോ എന്നിവരാണ് മധ്യനിരയില്‍. ഇറ്റാലിയന്‍ ഇതിഹാസങ്ങളായ അലെസാന്ദ്രോ നെസ്റ്റ, പൗലോ മാല്‍ദിനി എന്നിവര്‍ക്കൊപ്പം ബ്രസീലിയന്‍ താരങ്ങളായ കഫുവും റോബര്‍ട്ടോ കാര്‍ലോസും പ്രതിരോധനിരയിലെത്തി.
