ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണി കെയ്ന്‍ വില്യംസണ് കീഴില്‍ കളിക്കും.
ന്യൂഡല്ഹി: ഐപിഎല് ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ച് ഇഎസ്പിഎന് ക്രിക്ക് ഇന്ഫോ. ടീം പ്രകാരം ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റന് എം.എസ്. ധോണി കെയ്ന് വില്യംസണ് കീഴില് കളിക്കും. സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വില്യംസണ്.
2013ന് ശേഷമുള്ള ഏറ്റവും മികച്ച ഐപിഎൽ സീസണ് ആസ്വദിക്കുന്ന എം എസ് ധോണിയാണ് സ്വപ്ന ടീമിലെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന്. കൊൽക്കത്ത നായകന് ദിനേശ് കാര്ത്തികും ടീമിലുണ്ട്. അഞ്ചാം നമ്പറിലോ അതിനുശേഷമോ എത്തിയ 13 ഇന്നിങ്സില് 412 റൺസാണ് കാര്ത്തിക്കിന്റെ സമ്പാദ്യം. കെ.എല് രാഹുലും സുനില് നരയ്നുമാണ് ടീമിന്റെ ഓപ്പണര്മാര്. കെയ്ന് വില്യംസണ് മൂന്നാം നമ്പറിലെത്തും. പിന്നാലെ അമ്പാടി റായുഡു, ഋഷഭ് പന്ത്, ദിനേഷ് കാര്ത്തിക്, ധോണി എന്നിവരെത്തും.
സുനില് നരെയ്ന് പുറമേ ടീമിലെത്തിയ സ്പിന്നര് സൺറൈസേഴ്സിന്റെ അഫ്ഗാന് താരം റാഷിദ് ഖാന്. 3 പേസര്മാരില് 2 പേരും ഇന്ത്യയിൽ നിന്ന്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉമേഷ് യാദവും, മുംബൈ ഇന്ത്യന്സിന്റെ ജസ്പ്രീത് ബുംറയും. 24 വിക്കറ്റുമായി ഗ്രൂപ്പ് ഘട്ടത്തില് മുന്നിലെത്തിയ പഞ്ചാബ് പേസര് ആന്ഡ്രൂ ടൈ ആണ് ഫാസ്റ്റ് ബൗളിംഗ് നിരയിലെ വിദേശസാന്നിധ്യം.
