കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനെന്ന് കേട്ടാല്‍ കായികമേളയ്‌ക്കെത്തുന്ന മറ്റ് സ്കൂളുകള്‍ ഞെട്ടിയിരുന്ന കാലമുണ്ടായിരുന്നു. പി.ടി ഉഷ, എം.ഡി വത്സമ്മ, ബോബി അലോഷ്യസ് എന്നിങ്ങനെ മികവുറ്റ താരങ്ങളാല്‍ സമ്പന്നമായിരുന്നു ഭൂതകാലം. ഇന്ന് അതിന്റെ ഏഴയലത്തില്ല അവര്‍.ക ഴിഞ്ഞ തവണ 27 പേര്‍ സംസ്ഥാന കായികമേളയ്‌ക്ക് പോയെങ്കിലും മെഡല്‍ നേട്ടം ഒരു വെങ്കലത്തിലൊതുങ്ങി. പ്രതിഭകള്‍ക്ക് പക്ഷേ ഇവിടെ പഞ്ഞമില്ല. ഇത്തവണ 39 പേര്‍ക്ക് സംസ്ഥാന മേളയ്‌ക്ക് യോഗ്യത നേടിയിട്ടുണ്ട്. പക്ഷേ പരിശീലിക്കാന്‍ സ്വന്തമായി ഒരു ഗ്രൗണ്ടില്ല. ആവശ്യത്തിന് പരിശീലകരുമില്ല. കണ്ണൂര്‍ നഗരത്തിലുളളവരെല്ലാം കളിക്കാനെത്തുന്ന പൊലീസ് ഗ്രൗണ്ടാണ് ഏക ആശ്രയം.

150ഓളം കുട്ടികള്‍ക്കായി ആകെ മൂന്ന് പരിശീലകര്‍ മാത്രമാണുള്ളത്‍. അത്‍ലറ്റിക്‌സില്‍ 60 കുട്ടികള്‍ക്ക് ഒരു പരിശീലകന്‍ മാത്രവും. മതിയായ സൗകര്യങ്ങളില്ലാത്ത ഹോസ്റ്റലില്‍ കുട്ടികളുടെ ദുരിത ജീവിതം വേറെ. സ്കൂള്‍ കായിക വകുപ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഈ വര്‍ഷം ആദ്യമുണ്ടായി. എന്നാല്‍ ഇതുവരെ നടപടികളായില്ല.