കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 318 റമ്‍സില്‍ അവസാനിച്ചു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി തുടങ്ങിയത്.ആറ് റണ്‍സെടുത്ത ഉമേഷ് യാദവാണ് അവസാനം പുറത്തായത്. വാഗ്നര്‍ക്കാണ് വിക്കറ്റ്.

42 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. കീവീസിനായി ബൗള്‍ട്ട്, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ വാഗ്നര്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ കീവീസ് ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലാണ് പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.

21 റണ്‍സോടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും 25 റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍.