മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. 1959 ജനുവരി ആറിന് ചണ്ഡിഗഡിലാണ് ജനനം. പത്തൊന്‍പതാം വയസില്‍ ഇന്ത്യന്‍ ടീമിന്‍ അരങ്ങേറിയ കപിലിന് കീഴിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായത്. 

ക്രിക്കറ്റ് അതികായരായ വെസ്റ്റ് ഇന്‍ഡീസിനെ 1983ല്‍ തറപറ്റിച്ചായിരുന്നു കപിലിന്‍റെയും സംഘത്തിന്‍റെയും നേട്ടം. ലോകകപ്പില്‍ സിംബാബ്‍വേയ്ക്കെതിരെ നേടിയ 175 റണ്‍സ് ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ്. 131 ടെസ്റ്റില്‍ 434 വിക്കറ്റും 5248 റണ്‍സും 225 ഏകദിനത്തില്‍ 253 വിക്കറ്റും 3783 റണ്‍സും നേടിയിട്ടുണ്ട്.