ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യയെ വിമര്‍ശിച്ച് കപില്‍ ദേവ്. നിസ്സാര പിഴവുകള്‍ ആവര്‍ത്തിച്ചാൽ ഹര്‍ദിക്കിനെ തന്നോട് താരതമ്യം ചെയ്യരുതെന്ന് കപില്‍ പറഞ്ഞു. ഹാര്‍ദിക് പണ്ഡ്യ പ്രതിഭയുള്ള കളിക്കാരനാണ്. എന്നാല്‍ സമചിത്തതയോടെ കളിക്കാന്‍ പണ്ഡ്യ ശ്രമിക്കണമെന്നും കപില്‍ പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ മോശം ഷോട്ടിന് ഹാര്‍ദിക്ക് പുറത്തായതിനെ വിമര്‍ശിച്ചാണ് കപിലിന്‍റെ പ്രതികരണം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപിലിനോട് ഹാര്‍ദിക്കിനെ പലരും താരതമ്യം ചെയ്തിരുന്നു.