ന്യുസീലൻഡ് എയ്ക്കെതിരായ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ കർണാടകയുടെ മലയാളി താരം കരുൺ നായർ നയിക്കും. 23ന് വിജയവാഡയിലാണ് ആദ്യമത്സരം. ടീമിൽ മലയാളി താരങ്ങൾ ആരുമില്ല.
സഞ്ജു സാംസൺ, ബേസിൽ തന്പിഎന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്ത് ആണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്‍ടപ്പെട്ട ഷര്‍ദ്ധുല്‍ താക്കൂറിനെ ഇന്ത്യ എ ടീമിൽ
ഉൾപ്പെടുത്തി.
