രഞ്ജി ട്രോഫിക്കിടയിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി സ‍ഞ്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാലംഗ  സമിതിയെ നിയോഗിച്ചതായും കെ.സി.എ സെക്രട്ടറി അനന്ത നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സഞ്ജു അനുവാദമില്ലാതെ ടീം ക്യാംപ് വിട്ടുപോയെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന്  
സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. അതേസമയം കാല്‍മുട്ടിന് പരിക്കേറ്റ സ‍‌ഞ്ജു ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയ്‌ക്ക് പോകാന്‍ കെ.സി.എക്ക് അപേക്ഷ
നല്‍കിയിട്ടുണ്ട്.