യു എസ് ഓപ്പണ്‍ ടെന്നിസില്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്‍റെ ആന്‍ഡി മറെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍റെ കീ നിഷികോരി ആണ് മറെയെ അട്ടിമറിച്ചത്. 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് മറേ കീഴടങ്ങിയത്.

സ്കോര്‍ 1-6, 6-4, 4-6, 6-1, 7-5. ഇരുവരും തമ്മിലുള്ള 9 മത്സരങ്ങളിൽ, നിഷിക്കോരിയുടെ 2ആം ജയമാണിത്. സെമിയിൽ നിഷിക്കോറി വാവ്റിങ്കയെയോ ഡെൽപോട്രോയെയോ നേരിടും.