ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് കളത്തിലിറങ്ങും മുമ്പെ വെസ്റ്റ് ഇന്‍ഡീസിന് വലിയ തിരിച്ചടി. പേസ് ബൗളര്‍ കേമര്‍ റോച്ചിന് നാലിന് രാജ്കോട്ടില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല. മുത്തശ്ശി മരിച്ചതിനാല്‍ കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ബാര്‍ബഡോസിലേക്ക് പോയ റോച്ച് ആദ്യ ടെസ്റ്റിന് മുമ്പ് തിരിച്ചെത്താനിടയില്ല. ഇതിലാലാണ് താരത്തെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. 

രാജ്കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് കളത്തിലിറങ്ങും മുമ്പെ വെസ്റ്റ് ഇന്‍ഡീസിന് വലിയ തിരിച്ചടി. പേസ് ബൗളര്‍ കേമര്‍ റോച്ചിന് നാലിന് രാജ്കോട്ടില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല. മുത്തശ്ശി മരിച്ചതിനാല്‍ കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ബാര്‍ബഡോസിലേക്ക് പോയ റോച്ച് ആദ്യ ടെസ്റ്റിന് മുമ്പ് തിരിച്ചെത്താനിടയില്ല. ഇതിലാലാണ് താരത്തെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം, ഹൈദരദാബാദില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് റോച്ച് ടീമിനൊപ്പം ചേരുമെന്ന് വിന്‍ഡീസ് കോച്ച് സ്റ്റുവര്‍ട്ട് ലോ പറഞ്ഞു. കെര്‍ റോച്ചിന്റെ അഭാവം വിന്‍ഡീസ് ബൗളിംഗിന് വലിയ നഷ്ടമാണെന്നും ലോ വ്യക്തമാക്കി. റോച്ചിന്രെ അഭാവത്തില്‍ ജേസണ്‍ ഹോള്‍ഡറും ഷാനോണ്‍ ഗബ്രിയേലുമാകും വിന്‍ഡീസ് പേസ് ബൗളിംഗിനെ നയിക്കുക.

വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ 12 പന്തുകള്‍ക്കിടെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ റോച്ച് തിളങ്ങിയിരുന്നു. എന്നാല്‍ തുടക്ക് പരിക്കേറ്റതിനാല്‍ പിന്നീട് റോച്ചിന് ബൗള്‍ ചെയ്യാനായില്ല.ഷെര്‍മാന്‍ ലൂയിസ്, കീമോ പോള്‍ എന്നിവരാണ് വീന്‍ഡീസ് ടീമിലെ മറ്റ് പേസ് ബൗളര്‍മാര്‍.