ഇന്ത്യ നാളെ കെനിയയെ നേരിടും.
മുംബൈ: ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് ഫുട്ബോളിൽ കെനിയക്ക് ജയം. കെനിയ ഒന്നിനെതിരെ രണ്ട് ഗോളിന് ന്യുസീലൻഡിനെ തോൽപിച്ചു. ഇന്ത്യൻ വംശജനായ സർപ്രീത് സിംഗിന്‍റെ ഗോളിന് മുന്നിൽ എത്തിയ ശേഷമായിരുന്നു ന്യുസീലൻഡിന്‍റെ തോൽവി. ക്ലിഫ്ടൺ, ഒചിയേംഗ് എന്നിവരുടെ ഗോളുകൾക്കാണ് കെനിയയുടെ ജയം.
ടൂർണമെന്‍റിൽ ഇന്ന് കളിയില്ല. ഇന്ത്യ നാളെ കെനിയയെ നേരിടും. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നൂറാം മത്സരമാണിത്. ആദ്യ കളിയിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളിന് ചൈനീസ് തായ്പേയിയെ തോൽപിച്ചിരുന്നു.
