കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍ മല്‍സരം അധികസമയത്തേക്ക്. നിശ്ചിത സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മല്‍സരം എക്‌സ്‌ട്രാ സമയത്തേക്ക് കടന്നത്.  മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് കൊല്‍ക്കത്ത ആയിരുന്നെങ്കിലും മുപ്പത്തിയേഴാം മിനിട്ടില്‍ ഹെഡറിലൂടെ മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷത്തിന് ആധികം ആയുസ് ഉണ്ടായിരുന്നില്ല. നാല്‍പ്പത്തിനാലാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം സെന്‍ട്രിക് സെറീനോയിലൂടെ കൊല്‍ക്കത്ത മറുപടി നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യുഗ്സ് പരിക്കേറ്റ് പുറത്തായത്, വലിയ തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ആവേശകരമായ പ്രകടനം ഉണ്ടായില്ല. നല്ല ചില അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു.