നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിനെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേര്‍സിന്‍റെ ഫസ്റ്റ് ഇലവന്‍ പ്രഖ്യാപിച്ചു. ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേര്‍സില്‍ തിരിച്ചെത്തിയ വിക്ടര്‍ പുള്‍ഗ ആദ്യ പതിനൊന്നില്‍ ഇടം നേടി. പരിക്കില്‍ നിന്ന് മോചിതാനായി അറാട്ട ഇസുമിക്കും നോര്‍ത്ത് ഈസ്റ്റിനെതിരേ ആദ്യ പതിനൊന്നില്‍ ഇടം ലഭിച്ചു. പോള്‍ റഹ്ബുക്കയാണ് ഗോള്‍കീപ്പര്‍. റിനോ ആന്റോ, വെസ് ബ്രൗണ്‍, സന്ദേശ് ജിങ്കാന്‍, അറാട്ട ഇസുമി എന്നിവര്‍ പ്രതിരോധം കാക്കും. സസ്‌പെന്‍ഷനിലായ ലാല്‍ റുവാത്താരയ്ക്ക് പകരമാണ് ഇസുമിയെ ഇറക്കുന്നത്. മധ്യനിരയില്‍ പുള്‍ഗ, പെക്കൂസണ്‍, ജാക്കിചന്ദ്, പ്രശാന്ത് എന്നിവരും മുന്നേറ്റനിരയില്‍ ഗുഡ്യോണ്‍, സികെ വിനീത് എന്നിവരാണ് അണിനിരക്കുക.

Scroll to load tweet…