ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങാനിരിക്കെ മഞ്ഞപ്പടയുടെ ആരാധകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍.ഒക്ടോബര്‍ അഞ്ചിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഹോം മത്സരത്തിന് ആരാധകരെ ഗ്യാലറിയിലേക്ക് ക്ഷണിക്കുകയാണ് ലാലേട്ടന്‍. ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനാകാന്‍ നിങ്ങളെത്തില്ലേ എന്നാണ് ആരാധകരോട് ലാലേട്ടന്റെ ചോദ്യം.

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങാനിരിക്കെ മഞ്ഞപ്പടയുടെ ആരാധകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍.ഒക്ടോബര്‍ അഞ്ചിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഹോം മത്സരത്തിന് ആരാധകരെ ഗ്യാലറിയിലേക്ക് ക്ഷണിക്കുകയാണ് ലാലേട്ടന്‍. ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനാകാന്‍ നിങ്ങളെത്തില്ലേ എന്നാണ് ആരാധകരോട് ലാലേട്ടന്റെ ചോദ്യം.

അഞ്ചിന് മുംബൈ സിറ്റിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്.

ജയിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കാണാന്‍ കൊച്ചിയിലേക്ക് മഞ്ഞപ്പട ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വീഡിയോ കാണാം