ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മോശം ഫോം തുടരുന്നു. ഇന്ന് ഡല്‍ഹി ഡൈനാമോസിനോട് തോല്‍വി പിണഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ജിയാനി സുവിര്‍ലൂണ്‍, മെഹിലിച്ച് എന്നിവരാണ് ഡല്‍ഹിക്ക് വേണ്ടി ഗോള്‍ നേടിയത്.

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മോശം ഫോം തുടരുന്നു. ഇന്ന് ഡല്‍ഹി ഡൈനാമോസിനോട് തോല്‍വി പിണഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ജിയാനി സുവിര്‍ലൂണ്‍, മെഹിലിച്ച് എന്നിവരാണ് ഡല്‍ഹിക്ക് വേണ്ടി ഗോള്‍ നേടിയത്. ലാലിയന്‍സുല ചാങ്തേയെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സ് താരം ലാല്‍റുവത്താരയ്ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു.

ഡല്‍ഹിയുടെ ആധിപത്യമാണ് കണ്ടത്. ലാലിയന്‍സുല ചാങ്തേയുടെ മുന്നേറ്റം പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചു. 28ാം മിനിറ്റില്‍ സുവിര്‍ലൂണിലൂടെ അതിനുള്ള ഫലവും കിട്ടി. കോര്‍ണര്‍ കിക്ക് വഴി ഡല്‍ഹി ലീഡ് നേടി. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന് ചില അവസങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 

രണ്ടാം പകുതിയില്‍ കേരളം ആക്രമണം കടുപ്പിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമമായി. ഡല്‍ഹിയാവട്ടെ പ്രതിരോധം ശക്തമാക്കുകയും ചെയ്തു. ഇതിനിടെ മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെഹിലിച്ച് ഡല്‍ഹിയുടെ വിജയമുറപ്പിച്ചു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തെത്തി. ഡല്‍ഹി എട്ടാമതാണ്.