ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളുടെ ഫേസ്ബുക്ക് പേജുകളില്‍ കൂടുതല്‍ ഫോളോവേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്. എടികെ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്. 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകരുടെ കട്ട സപ്പോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെ. ഫേസ്ബുക്കില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബായിരിക്കുകയാണ് മഞ്ഞപ്പടയിപ്പോള്‍. 10 ലക്ഷത്തിലധികം(1,096,345) പേരാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്‌തിരിക്കുന്നത്.

എന്നാല്‍ ശക്തമായ മത്സരവുമായി എടികെ കൊല്‍ക്കത്ത തൊട്ടുപിന്നിലുണ്ട്. എടികെയുടെ ഫേസ്ബുക്ക് പേജ് (1,087,029) പേരാണ് പിന്തുടരുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബ് എന്ന നേട്ടം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു.