ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുള്‍ക്ക് ചെന്നൈയിന്‍ എഫിയെ തകര്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്്. മറ്റേജ് പൊപ്ലാറ്റ്‌നിക്കിന്റെ ഇരട്ട ഗോളും സഹല്‍ അബ്ദുള്‍ സമദിന്റെ ഒരു ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുള്‍ക്ക് ചെന്നൈയിന്‍ എഫിയെ തകര്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്്. മറ്റേജ് പൊപ്ലാറ്റ്‌നിക്കിന്റെ ഇരട്ട ഗോളും സഹല്‍ അബ്ദുള്‍ സമദിന്റെ ഒരു ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ജയത്തോടെ ഡല്‍ഹി ഡൈനാമോസിന് മറികടന്ന് എട്ടാമത്തൊനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. 

23ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയായിരുന്നു പൊപ്ലാറ്റ്‌നിക്കിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ പൊപ്ലാറ്റ്‌നിക്കിലൂടെ തന്നെ ടീം ലീഡുയര്‍ത്തി. ഇതോടെ തളര്‍ന്ന ചെന്നൈയിനെതിരെ സമദും ഗോള്‍ നേടിയതോടെ സന്ദര്‍ശകര്‍ തോല്‍വി ഉറപ്പിച്ചു. 71ാം മിനിറ്റിലായിരുന്നു സമദിന്റെ ഗോള്‍. 

16 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. സീസണില്‍ മഞ്ഞപ്പടയുടെ രണ്ടാം ജയം മാത്രമാണിത്. എട്ട് സമനിലയും ആറ് തോല്‍വിയും ടീമിനുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള നിലവിലെ ചാംപ്യന്മാര്‍ അവസാന സ്ഥാനത്ത് തുടരുന്നു.