കൊച്ചി: കൊച്ചി സ്റ്റേഡിയം മഞ്ഞക്കടലാക്കാന്‍ പുതിയ തന്ത്രവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഹോം മത്സരത്തിനുളള ടിക്കറ്റിനൊപ്പം ജേഴ്സിയും സൗജന്യമായി നൽകാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. ഈ സീസണിലെ ടിക്കറ്റ് നിരക്കും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 300, 500 രൂപ നിരക്കിലായിരിക്കും ടിക്കറ്റുകൾ.
ഏഴ് ഹോം മത്സരങ്ങളില്‍ ആദ്യത്തേത് അടുത്ത മാസം അഞ്ചിന് കൊൽക്കത്തയ്ക്കെതിരെ നടക്കും. ആരാധക പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്തെന്ന് ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.
മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും സച്ചിൻ പറഞ്ഞു. ഒക്ടോബർ ഒന്നിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ഐഎസ്എല്ലില്‍ ഏറ്റവും കൂടതല്‍ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്.
