കൊച്ചി: ഐഎസ്എല്ലിലെ രണ്ടാം സെമിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് മത്സരം തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആവേശക്കൊടുമുടിയിലാണ്.

സെമിഫൈനലിൽ ആരാധകർ സംയമനം കൈവെടിയരുതെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരം സി കെ വിനീത് പറഞ്ഞു.

 

ഐ എസ് എല്ലിൽ തപ്പിത്തടഞ്ഞ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാണ് കണ്ണൂർക്കാരൻ സി കെ വിനീത്. ബംഗലൂരു എഫ് സിയിൽ നിന്ന് പാതിവഴിയിൽ മഞ്ഞക്കുപ്പായത്തിൽ എത്തിയ വിനീത് ആറ് കളിയിൽ നേടിയത് അഞ്ച് ഗോൾ.

നിർണായക ഗോളുകളിലൂടെ ടീമിന്റെ വിജയശിൽപി ആവുമ്പോഴും വിനീത് തൃപ്തനല്ല. ഐ എസ് എൽ മൂന്നാം സീസണിലെ തന്റെ പ്രകടനത്തിൽ തൃപ്തനല്ലെന്ന് വിനീത് പറഞ്ഞു.  ബ്ലാസ്റ്റേഴ്സ് താരം മൈക്കല്‍ ചോപ്രയും ആവേശവുമായി ആരാധകര്‍ക്ക് മുന്നിലെത്തി.