ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 98ന് അഞ്ച എന്ന നിലയിലാണ്. ഓപ്പണര്‍മാരായ പി. രാഹുല്‍ (26), മുഹമ്മദ് അസറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (8), സച്ചിന്‍ ബേബി (0), വിനൂപ് (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ്‍ (13), വിഷ്ണു വിനോദ് (2) എന്നിവരാണ് ക്രീസില്‍.
കല്‍പറ്റ: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 98ന് അഞ്ച എന്ന നിലയിലാണ്. ഓപ്പണര്‍മാരായ പി. രാഹുല്‍ (26), മുഹമ്മദ് അസറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (8), സച്ചിന്‍ ബേബി (0), വിനൂപ് (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ്‍ (13), വിഷ്ണു വിനോദ് (2) എന്നിവരാണ് ക്രീസില്‍.

ഒരു ഘട്ടത്തില്‍ 51ന് ഒന്ന് ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. എന്നാല്‍ നാല് പന്തുകള്‍ക്കിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍, സിജോമോന്‍, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് പൊടുന്നനെ നഷ്ടമായത്. വിനൂപ്- സഞ്ജു സഖ്യം 46 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി പിടിച്ചു നിന്നെങ്കിലും വിനൂപ് മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി.
ഇനി സഞ്ജു- വിഷ്ണു വിനോദ് കൂട്ടുക്കെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷ. ജലജ് സ്‌കസേനയും കേരളത്തിനായി ബാറ്റിങ്ങിനിറങ്ങാനുണ്ട്. ഗുജറാത്തിനായി ഗജ, നാഗ്വാശ്വാല എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.
