പ്ലേയിംഗ് ഇലവനില്‍ 5 മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. അതേസമയം ഓപ്പണര്‍ പൃഥ്വി ഷാക്ക് ഇന്നും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല.

ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ അടിമുടി മാറ്റവുമായാണ് ഡല്‍ഹി ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. പ്ലേയിംഗ് ഇലവനില്‍ 5 മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. അതേസമയം ഓപ്പണര്‍ പൃഥ്വി ഷാക്ക് ഇന്നും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാതും നിസങ്കക്ക് ഡേവിഡ് മില്ലര്‍, സമീര്‍ റിസ്‌വിക്ക് പകരം അഭിഷേക് പോറല്‍, നിതീഷ് റാണക്ക് പകരം സഹീല്‍ പരീഖ്, വിപ്രജ് നിഗമിന് പകരം മാധവ് തിവാരി, കുല്‍ദീപ് യാദവിന് പകരം അക്വിബ് നബി എന്നിവര്‍ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ പ‍ഞ്ചാബും ഒരു മാറ്റം വരുത്തി. പരിക്കുള്ള ലോക്കി ഫെര്‍ഗൂസന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ഓസീസ് പേസര്‍ ബെന്‍ ഡ്വാര്‍ഷൂയിസിന് പഞ്ചാബ് ഇന്ന് അരങ്ങേറ്റത്തിന് അവസരമൊരുക്കി.

തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റെങ്കിലും 10 മത്സരങ്ങളില്‍ 13 പോയന്‍റുള്ള പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമാണ് പഞ്ചാബ്. അതേസമയം 11 മത്സരങ്ങളില്‍ 8 പോയിന്‍റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. ഇരുടീമും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി ഉയര്‍ത്തിയ 264 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് പിന്തുടര്‍ന്ന് ജയിച്ച് റെക്കോര്‍ഡിട്ടിരുന്നു.

Scroll to load tweet…

പഞ്ചാബ് കിങ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാർക്കോ യാൻസൻ, ബെൻ ഡ്വാർഷുയിസ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറൽ, സാഹിൽ പരീഖ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), മാധവ് തിവാരി, മുകേഷ് കുമാർ, ആഖിബ് നബി ദാർ, മിച്ചൽ സ്റ്റാർക്ക്, ലുങ്കി എൻഗിഡി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക