Asianet News MalayalamAsianet News Malayalam

പി.യു ചിത്ര നല്‍കിയ കോ​ട​തി അ​ല​ക്ഷ്യ ഹര്‍ജി: ക​ർ​ശ​ന നി​ല​പാ​ടു​മാ​യി ഹൈ​ക്കോ​ട​തി

Kerala HC orders AFI to include PU Chitra for IAAF World Championships
Author
First Published Jul 31, 2017, 5:08 PM IST

കൊ​ച്ചി: പി.​യു.​ചി​ത്ര ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യി​ൽ ക​ർ​ശ​ന നി​ല​പാ​ടു​മാ​യി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ അ​ത്‌ലറ്റി​ക് ഫെ​ഡ​റേ​ഷ​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ണ്ട​നി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ സാ​ഹ​ച​ര്യ​മാ​ണ് ഫെ​ഡ​റേ​ഷ​ൻ വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ൾ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​നോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് ജൂ​ലൈ 24നു ​ശേ​ഷം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ സം​ബ​ന്ധി​ച്ചും കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ 24നു ​മു​ന്പ് പ​ട്ടി​ക ലോ​ക ഫെ​ഡ​റേ​ഷ​നു സ​മ​ർ​പ്പി​ച്ചു എ​ന്ന​താ​ണ് ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​നു കാ​ര​ണ​മാ​യി ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സു​ധ സിം​ഗ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ഫെ​ഡ​റേ​ഷ​നു​മേ​ൽ സ​ർ​ക്കാ​രി​നു നി​യ​ന്ത്ര​ണ​മു​ണ്ടാ​കേ​ണ്ട​താ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ൻ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു. ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ത്തോ​ടെ​യാ​ണ് പി​യു ചി​ത്ര ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 1,500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. 

Follow Us:
Download App:
  • android
  • ios