തിരുവനന്തപുരം: രാജസ്ഥാനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളം ശക്തമായ നിലയില്‍. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാനെതിരെ കേരളം മൂന്നിന് 232 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. രോഹന്‍ പ്രേം(86), ജലജ് സക്സേന(79) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് കേരള ഇന്നിംഗ്സിന് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സോടെ സഞ്ജു വി സാംസണും 28 റണ്‍സോടെ സച്ചിന്‍ബേബിയുമാണ് ക്രീസില്‍. ജലജ് സക്സേന, രോഹന്‍ പ്രേം എന്നിവര്‍ക്ക് പുറമെ, രണ്ടു റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റുമാണ് കേരളത്തിന് നഷ്‌ടമായത്. ജലജ് സക്സേനയും രോഹന്‍പ്രേമും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റില്‍ 164 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ആദ്യ മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച കേരളം രണ്ടാം മല്‍സരത്തില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ബിയില്‍ രണ്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം രണ്ടാം സ്ഥാനത്താണ്. 14 പോയിന്റോടെ സൗരാഷ്‌ട്രയാണ് ഒന്നാമത്.