ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും കേരളമാണ്. 15 ഗോളുകള്‍ നാലു മത്സരങ്ങളില്‍ നിന്നായി അടിച്ചപ്പോള്‍ വെറും ഒരു ഗോള്‍ മാത്രമാണ് കേരളം തിരിച്ചുവാങ്ങിയത്.
കൊല്ക്കത്ത: സന്തോഷ് ട്രോഫി ഫൈനല് ലക്ഷ്യമിട്ട് കേരളം ഇന്ന് മിസോറാമിനെതിരേ. ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഗ്രൂപ്പില് രണ്ടാം സ്ഥാനത്താണ് മിസോറാം അവസാനിപ്പിച്ചത്. കര്ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. എന്നാല് സെമി ഉറപ്പായത് കൊണ്ട് പ്രമുഖ താരങ്ങള്ക്ക് വിശ്രമം നല്കിയാണ് മിസോറാം ഇറങ്ങിയിരുന്നത്. ഇന്ന് ഈ താരങ്ങള് തിരിച്ചെത്തും.
അവസാനമായി 2005ലാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. ട്രോഫി തിരിച്ച് കേരളത്തിന്റെ മണ്ണില് എത്തിക്കണമെങ്കില് ഇന്ന് മിസോറാമിനെ മറികടക്കണം. പിന്നാലെ ഫൈനലും. ടൂര്ണമെന്റില് ഇതുവരെ ഏറ്റവും കൂടുതല് ഗോളുകള് നേടിയതും ഏറ്റവും കുറവ് ഗോള് വഴങ്ങിയതും കേരളമാണ്. 15 ഗോളുകള് നാലു മത്സരങ്ങളില് നിന്നായി അടിച്ചപ്പോള് വെറും ഒരു ഗോള് മാത്രമാണ് കേരളം തിരിച്ചുവാങ്ങിയത്.
ടൂര്ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില് ഒന്നാണ് മിസോറാം എന്നാണ് കേരളാ പരിശീലകന് സതീവന് ബാലന്റെ അഭിപ്രായം. ഗ്രൂപ്പില് ആതിഥേയരായ ബംഗാളിനെയും പിറകിലാക്കിയാണ് കേരളം സെമിയിലേക്ക് വന്നത്.
