ഹിമാലല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ആദ്യ വിക്കറ്റ്. ഒന്നാം ഇന്നിങ്‌സില്‍ ഹിമാചലിനെ 297ന് പുറത്താക്കിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെടുത്തിട്ടുണ്ട്.

ഷിംല: ഹിമാലല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ആദ്യ വിക്കറ്റ്. ഒന്നാം ഇന്നിങ്‌സില്‍ ഹിമാചലിനെ 297ന് പുറത്താക്കിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സെടുത്ത വി.എ. ജഗദീഷിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പി. രാഹുല്‍ (10), സിജോമോന്‍ ജോസഫ് (3) എന്നിവരാണ് ക്രീസില്‍. 

നേരത്തെ എം.ഡി നിധീഷിന്റെ ആറ് വിക്കറ്റ് പ്രകടനാണ് ഹിമാചലിനെ 300ല്‍ താഴെ നിര്‍ത്തിയത്. അങ്കിത് കള്‍സിയുടെ (101) സെഞ്ചുറി അവരുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ഋഷ് ധവാന്‍ (58) റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഈ മത്സരം വലിയ മാര്‍ജിനില്‍ വിജയിച്ചെങ്കില്‍ മാത്രമേ കേരളത്തില്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ സാധിക്കൂ. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടതാണ് കേരളത്തിന്റെ സാധ്യതകള്‍ മങ്ങിപ്പിച്ചത്.