മുംബൈ: രഞ്ജി ട്രോഫിയില്‍ കേരളവും ഗോവയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം രണ്ടാം ഇന്നിംഗ്‌സ് എട്ടു വിക്കറ്റിന് 268 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രോഹന്‍ പ്രേം 71ഉം മുഹമ്മദ് അസ്ഹറുദ്ദീന്‍ 68ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ അഞ്ചു വിക്കറ്റിന് 279 റണ്‍സ് എന്ന നിലയില്‍ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മൂന്ന് പോയിന്റും ഗോവയ്ക്ക് ഒരു പോയിന്റും കിട്ടി. ആറ് കളികളില്‍ നിന്ന് 15 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ആറു കളികളില്‍ 22 പോയിന്റുള്ള ആന്ധ്രാപ്രദേശാണ് സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഹരിയാന, ഹിമാചല്‍പ്രദേശ്, ഹൈദരാബാദ് എന്നീ ടീമുകളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

സ്‌കോര്‍- കേരളം: 342 & എട്ടു വിക്കറ്റിന് 268 ഡിക്ലയേര്‍ഡ്, ഗോവ: 286 & അഞ്ചു വിക്കറ്റിന് 279 ഡിക്ലയേര്‍ഡ്

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആന്ധ്രയ്ക്കെതിരെ നവംബര്‍ 21 മുതല്‍ 24 വരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ഗുവാഹത്തിയിലാണ് മല്‍സരം നടക്കുക.