കായിക രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കിതാരം സര്‍ദാര്‍ സിങും പാരാഅത്‍ലറ്റിക്സ് താരം ദേവേന്ദ്ര ജജാരിയയുമാണ് പുരസ്കാരത്തിന് അര്‍ഹരായത്. പാരാലിംപിക്‌സില്‍ രണ്ട് തവണ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ദേവേന്ദ്ര ജജാരിയ. ഹോക്കി ഇന്ത്യയുടെ ദീര്‍ഘനാളത്തെ ക്യാപ്റ്റനായിരുന്നു സര്‍ദ്ദാര്‍ സിങ്. അര്‍ജ്ജുന അവാര്‍ഡിന്റെ പട്ടിക അല്‍പ്പസമയത്തിനകം പുറത്തുവരുമെന്നാണ് സൂചന.