കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്കെതിരേ ശ്രീലങ്ക ദയനീയമായി തകർന്നടിഞ്ഞു. ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ലങ്ക മൂന്ന് ദിനം ആദ്യ ഇന്നിംഗ്സിൽ 183 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളർമാർ ലങ്കയെ തകർത്തത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ആദ്യ ഇന്നിംഗ്സിൽ 622 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്‍റെ കൂറ്റൻ ലീഡ് ലഭിച്ചു.
എന്നാല്‍ മത്സരത്തില്‍ രസകരമായ സംഭവം ശ്രീലങ്കയുടെ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ വിക്കറ്റ് ഇന്ത്യ ആഘോഷിച്ച വിധമാണ്. ഫുട്ബോള്‍ താരം പോള്‍ പോഗ്വയിലൂടെ വളരെ ശ്രദ്ധേയമായ ഡാബ് രീതിയിലായിരുന്നു ആഘോഷം. തരംഗയുടെ ക്യാച്ച് എടുത്ത കെഎല്‍ രാഹുലാണ് ആദ്യം ഈ രീതി എടുത്തതെങ്കില്‍ ക്യാപ്റ്റന്‍ കോലിയും രാഹുലിന് കൂട്ടായി.
ഇതിന്‍റെ വീഡിയോ കാണാം
— Cricvids (@Cricvids1) August 5, 2017
