Asianet News MalayalamAsianet News Malayalam

2017ലെ ഇന്ത്യന്‍ സെലിബ്രിറ്റി പട്ടികയില്‍ എല്ലാവരെയും ഞെട്ടിച്ച് കോലി

kohli cruises top position in forbes celebrtiy list
Author
First Published Dec 22, 2017, 3:39 PM IST

പ്രശസ്ത മാസികയായ ഫോര്‍ബ്‌സ് പുറത്തിറക്കിയ ടോപ് 10 സെലിബ്രിറ്റി പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി മുന്‍നിരയില്‍. ബോളിവുഡ് താരരാജാക്കന്‍മാരായ ഷാരൂഖിനും സല്‍മാന്‍ഖാനും പിന്നിലായി വിരാട് കോലി മൂന്നാമതെത്തി. സച്ചിന്‍, ധോണി, തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് കോലിയുടെ കുതിപ്പ്. സമ്പാദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ബ്‌സ് പട്ടിക പുറത്തിറക്കിയത്. ഒന്നാമതുള്ള സല്‍മാന്‍ഖാന്‍ 2017ല്‍ സമ്പാദിച്ചത് 232.83 കോടി രൂപയാണെങ്കില്‍ ഷാരൂഖ് 170.5 കോടി രൂപ സമ്പാദി. കോലിയുടെ സമ്പാദ്യം 100.72 കോടി രൂപയാണ്. ഇന്ത്യന്‍ സെലിബ്രിറ്റികളായ 100 പേരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്തിറക്കിയത്. അക്ഷയ് കുമാര്‍(98.25 കോടി) നാലാം സ്ഥാനത്തും സച്ചിന്‍(82.5 കോടി) അഞ്ചാമതുമാണ്. 68.75 കോടി സമ്പാദ്യമുള്ള ആമിര്‍ഖാന്‍ ആറാമതും 68 കോടി സമ്പാദ്യമുള്ള പ്രിയങ്ക ചോപ്ര ഏഴാം സ്ഥാനത്തുമാണ്. എം എസ് ധോണി(63.77), ഹൃഥ്വിക് റോഷന്‍(63.12), രണ്‍വീര്‍ സിങ്(62.63) എന്നിവരാണ് അവസാന മൂന്നു സ്ഥാനങ്ങളില്‍.

Follow Us:
Download App:
  • android
  • ios