നാഗ്‌പുര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഭുവനേശ്വർകുമാർ, ശിഖർ ധവാൻ എന്നിവരുടെ അഭാവം പ്രശ്‌നമാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. അന്താരാഷ്‌ട്ര തലത്തിൽ കഴിവ് തെളിയിച്ചവ‍ർ റിസർവ്വ് ബെഞ്ചിലുണ്ട്. ഭുവനേശ്വർ രണ്ടാം ടെസ്റ്റിൽ ഉണ്ടാകില്ലെന്നത് മുന്നിൽക്കണ്ടാണ് ടീം പ്രഖ്യാപിച്ചതെന്നും കോലി പറഞ്ഞു. ഭുവനേശ്വറും ധവാനും കളിക്കില്ലെന്നത് നേരത്തെ അറിയാമായിരുന്നു. ഒട്ടേറെ മൽസരങ്ങളിൽ നിർണായക പ്രകടനം പുറത്തെടുത്തവരാണ്. എന്നിരുന്നാലും മറ്റുള്ളവർക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരമാണിത്. ടീം അംഗങ്ങളുടെ കഴിവിൽ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും, ഭുവനേശ്വറിന്റെ ധവാന്റെയും അഭാവം ടീമിനെ ബാധിക്കില്ലെന്നും മൽസരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു.