വിവാഹം കഴിക്കണമെന്ന കൊഹ്‌ലിയുടെ ആവശ്യം അനുഷ്‌ക്ക നിരസിച്ചതാണ് ഇവരുടെ വേര്‍പിരിയലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതേത്തുടര്‍ന്ന് അനുഷ്‌കയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഫോം, ചിരവൈരികളായ പാകിസ്ഥാനെതിരെയും കരുത്തരായ ഓസ്‌ട്രേലിയയ്ക്കെതിരെയും ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചിരുന്നു. കൊഹ്‌ലിയുടെ മികവിനെ ആദ്യം അഭിനന്ദനമറിയിച്ചവരില്‍ അനുഷ്‌കയുമുണ്ടായിരുന്നു. അതിനുശേഷം അടുത്തിടെ മുംബൈയില്‍ നടന്ന ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുത്തശേഷം ഇരുവരും മടങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ കൊഹ്‌ലി പോസ്റ്റ് ചെയ്‌ത ഒരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. വീ വേര്‍ ഓണ്‍ എ ബ്രേക്ക് എന്നെഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന കൊഹ്‌ലിയുടെ ചിത്രത്തിന് അര്‍ത്ഥങ്ങള്‍ പലതുണ്ട്. അനുഷ്‌കയുമായുള്ള പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതീര്‍ത്തു, ഇരുവരും വീണ്ടും അടുക്കുന്നുവെന്നാണ് അണിയറ സംസാരം. ഇത് ശരിവെക്കുന്ന സൂചനയാണ് ടീ ഷര്‍ട്ടിലൂടെ കൊഹ്‌ലി നല്‍കുന്നത്.

Scroll to load tweet…