നേരത്തെ മൂന്നാം ടെസ്റ്റില്‍ കോലി കളിക്കില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു.  

ലണ്ടന്‍: പൂര്‍ണ ഫിറ്റല്ലെങ്കില്‍ പോലും അടുത്ത ടെസ്റ്റ് കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. നേരത്തെ മൂന്നാം ടെസ്റ്റില്‍ കോലി കളിക്കില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. പുറംവേദന കാരണം, കോലി ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന അവസാനവും നാലാം ദിനം തുടക്കത്തിലും കളിച്ചിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

ആഗസ്റ്റ് 18 മുതല്‍ 22 വരെ ട്രന്റ്ബ്രിഡ്ജിലാണ് അടുത്ത ടെസ്റ്റ്. അതിന് മുന്‍പ് ഇപ്പോഴത്തെ പ്രശ്‌നത്തില്‍ നിന്ന തിരിച്ചുവരാന്‍ കഴിയുമെന്ന് കോലി പറഞ്ഞു. പരിക്ക് അലട്ടുന്നത് കൊണ്ടാണ് കോലി അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി കളിച്ചതെന്നും സംസാരമുണ്ടായി.

വിക്കറ്റിനിടയിലെ ഓട്ടത്തിനെയും ഫീല്‍ഡിംഗിലും ഇപ്പോഴത്തെ പരിക്ക് ബാധിക്കുമെന്നറിയാം. എങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ താനുണ്ടാകുമെന്നാണ് കോഹ്‌ലി അഭിപ്രായപ്പെട്ടത്.