Asianet News MalayalamAsianet News Malayalam

കൊഹ്‌ലി തന്നെ ക്യാപ്റ്റന്‍, ധോണി ടീമില്‍; യുവരാജ് നെഹ്‌റ തിരിച്ചെത്തി

Kohli takes over ODI and T20I captaincy
Author
Mumbai, First Published Jan 6, 2017, 4:59 AM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ നായകന്‍ എംഎസ് ധോണിക്ക് പകരക്കാരനായി വിരാട് കൊഹ്‌ലിയെ ഏകദിന-ടി20 നായകനായി തെരഞ്ഞെടുത്തു. പരിക്കുള്ള രോഹിത് ശര്‍മ, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരെ ഒഴിവാക്കിയപ്പോള്‍ യുവരാജ് സിംഗ് ഏകദിന, ടി20 ടീമിലും ആശിഷ് നെഹ്റയും സുരേഷ് റെയ്നയും ടി20 ടീമിലും ഇടം നേടി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്.

യുവരാജ് ഏകദിന, ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശീഖര്‍ ധവാനും അജിങ്ക്യാ രഹാനെയ്ക്കും അമിത് മിശ്രയ്ക്കും കേദാര്‍ ജാദവിനും ടി 20 ടീമില്‍ ഇടം ലഭിച്ചില്ല. ഡല്‍ഹിയുടെ കൗമാര വിസ്മയം റിഷബ് പന്ത് ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ 37കാരനായ ആശിഷ് നെഹ്റയും ടി20 ടീമില്‍ തിരിച്ചെത്തി. 15നാണ് ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഏകദിന ടീം. കെഎല്‍ രാഹുല്‍, ശീഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, എംഎസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യാ രഹാനെ, ഹര്‍ദ്ദീക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

ടി20 ടീം: കെഎല്‍ രാഹുല്‍, മന്‍ദീപ് സിംഗ്, വിരാട് കൊഹ്‌ലി, എംഎസ് ധോണി, മനീഷ് പാണ്ഡെ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, റിഷബ് പന്ത്, ഹര്‍ദ്ദീക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.

 

Follow Us:
Download App:
  • android
  • ios