ഇന്‍സ്റ്റഗ്രാമിലായിരുന്നു കോഹ്ലി അനുഷ്‌കയ്ക്ക് പിറന്നാള്‍ സന്ദേശമയച്ചത്.
ബാംഗ്ലൂര്: ''എന്റെ ഹൃദയത്തിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. എനിക്ക് അറിയാവുന്നതില് ഏറ്റവും പോസിറ്റീവും സത്യസന്ധയുമായ വ്യക്തി. നിന്നോട് സ്നേഹം മാത്രം...'' ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി, ഭാര്യ അനുഷ്ക ശര്മയ്ക്ക് നല്കിയ പിറന്നാല് സന്ദേശമാണിത്.
ഇന്നാണ് അനുഷ്കയ്ക്ക് 30 വയസ് പൂര്ത്തിയായത്. തുടര്ന്ന് ഇന്സ്റ്റഗ്രാമിലായിരുന്നു കോഹ്ലി അനുഷ്കയ്ക്ക് പിറന്നാള് സന്ദേശമയച്ചത്. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും കോഹ്ലി ഇന്സ്റ്റയില് പങ്കുവച്ചിട്ടുണ്ട്. ഇന്റര്നെറ്റില് വൈറലായിരിക്കൊണ്ടിരിക്കുകയാണ് കോഹ്ലിയുടെ പിറന്നാള് സന്ദേശം. ആദ്യ ഒരു മണിക്കൂറില് തന്നെ ചിത്രത്തിന് ഒമ്പത് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്.
എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് അനുഷ്ക ബാംഗ്ലൂരിലെത്തിയത്. ഇരുവര്ക്കും ഒരുമിച്ച് ഒരാപാട് സമയം ചെലവഴിക്കാന് സാധിച്ചിട്ടില്ല. എന്നാല് അനുഷ്കയ്ക്ക് സമ്മാനം നല്കാന് കോഹ്ലി ഇന്ന് മികച്ചൊരു ഇന്നിങ്സ് പുറത്തെടുക്കുമെന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്.
