സാഹ്‌ജന്‍വാ മണ്ഡലത്തില്‍ വിതരം ചെയ്ത വോട്ടര്‍ സ്ലിപ്പിലാണ് 822-ാം നമ്പര്‍ വോട്ടറായി ഡല്‍ഹി സ്വദേശിയായ കോലിയുടെ പേരും ഉള്‍പ്പെട്ടത്

ലക്നോ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പേരില്‍ കള്ളവോട്ടിനുള്ള ശ്രമം. ഉത്തര്‍പ്രദേശിലെ സാഹ്‌ജന്‍വാ മണ്ഡലത്തില്‍ വിതരം ചെയ്ത വോട്ടര്‍ സ്ലിപ്പിലാണ് 822-ാം നമ്പര്‍ വോട്ടറായി ഡല്‍ഹി സ്വദേശിയായ കോലിയുടെ പേരും ഉള്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോലിയുടെ ചിത്രത്തോടൊപ്പമാണ് വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്തത്.

ഗോരഖ്പുര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ നാളെയാണ് ഉപതെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണല്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എംപി സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.