ഗൗതം ദാ.... ഗംഭീറിന് കൊല്‍ക്കത്തയില്‍ വമ്പന്‍ വരവേല്‍പ്പ്

First Published 16, Apr 2018, 7:10 PM IST
kolkata knight riders will face delhi daredevils
Highlights
  • ആദ്യ മൂന്ന് വര്‍ഷവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പമായിരുന്നു ഗംഭീര്‍.

കൊല്‍ക്കത്ത: ഇന്ത്യയിലെ മുക്കിലും മൂലയിലും ആരാധകരുള്ള താരമാണ് ഗൗതം ഗംഭീര്‍. തുടക്കം മുതല്‍ ഗംഭീര്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ആദ്യ മൂന്ന് വര്‍ഷവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പമായിരുന്നു ഗംഭീര്‍. അടുത്ത ഏഴ് വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു ഗംഭീര്‍. അതും ക്യാപ്റ്റന്‍ സ്ഥാനത്ത്. ഏഴ് വര്‍ഷത്തിനിടെ രണ്ട് കിരീടവും ടീമിന് നേടിക്കൊടുത്തു. അതുകൊണ്ട് തന്നെ കൊല്‍ക്കത്തക്കാര്‍ക്ക് ഗംഭീറിനോട് പ്രതേയ്ക സ്നേഹമുണ്ട്. ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തന്നെ ഗംഭീര്‍ തിരിച്ചെത്തി. 

ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ നേരിടുകയാണ് ഡല്‍ഹി. വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഗംഭീറിന് ഒരുക്കിയത്.  ഇന്ന് രാവിലെയാണ് നേതാജി സുബാഷ് ചന്ദ്ര ബോസ് എയര്‍പ്പോര്‍ട്ടില്‍ ഗംഭീറും സംഘവുമെത്തിയത്. കൊല്‍ക്കത്തക്കാര്‍ നല്‍കിയ സ്വീകരണം ഗംഭീറിനെപ്പോലും അമ്പരപ്പിച്ചു. എയര്‍പ്പോര്‍ട്ടിലെ ആര്‍പ്പുവിളികള്‍ക്ക് ശേഷം ഗംഭീര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു. 

കൊല്‍ക്കത്തയുടെ മുഖം വളരെ പരിചയമുളളതായി തോന്നുന്നു. ഈ അന്തരീക്ഷത്തിന്റെ മണം എനിക്കറിയാം. ഗൗട്ടി പാജി എന്ന വിളിക്ക് ശേഷം, ഇവിടെയിറങ്ങുമ്പോള്‍ ഗൗതം ദാ... ആയി. ഞാനെന്റെ പഴയവീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് രാത്രി എട്ട് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരു ടീമുകള്‍ക്കും ഒരു ജയം മാത്രമാണുള്ളത്. 

 

loader